ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരവും സങ്കീര്‍ണവുമാണ് കോളോ റെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം മലാശയ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ […]
Recent Comments