ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്‍െറ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്‍െറ സ്ഥാനം. പ്രധാന ധര്‍മങ്ങള്‍ ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് പിത്തരസമാണ്. […]
Recent Comments