വൻ കുടലിനോട് ചേർന്ന് കാണപ്പെടുന്ന അവയവമായ അപ്പൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പെൻഡിസൈറ്റിസ്. അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. വേദനയോടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. പ്രധാന ലക്ഷണങ്ങൾ. : ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറിൽ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തിയായ വേദന ഉണ്ടാകും. ചര്ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയൊക്കെ അപ്പെന്ഡിസൈറ്റിസിന്റെ ലക്ഷണങ്ങളാണ്. […]
Recent Comments