ആര് വേണമെങ്കിലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. എങ്കിലും, ശിശുക്കൾക്കും നടക്കാൻ പ്രായമായ കുട്ടികൾക്കും സ്വാഭാവികമായൊരു കൗതുകവും വസ്തുക്കളെ വായ്ക്കുള്ളിലാക്കുവാനുള്ള സ്വാഭാവിക പ്രവണതയുമുണ്ട്, മുതിർന്നവരെക്കാൾ ഉയർന്ന ഭയാശങ്കയിൽ അവരെ അത് നിലനിറുത്തുന്നു.
പല സംഭവങ്ങളിലും, വിഴുങ്ങിയ പദാർത്ഥത്തെ ദഹനനാളം സംസ്കരിക്കുകയും, സ്വാഭാവികമായിത്തന്നെ അത് പുറത്തുപോകുകയും ചെയ്യും. എന്നാൽ ചില സംഭവങ്ങളിൽ, അന്യപദാർത്ഥം തടയപ്പെടുകയോ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയയും ചിലപ്പോൾ ആവശ്യമായിവരാം.
ശിശുക്കളും, പിച്ചനടക്കുന്ന അതുമല്ലെങ്കിൽ നടക്കുവാൻ പ്രായമായ കുഞ്ഞുങ്ങളും ചുറ്റുമുള്ള വസ്തുക്കളെ ആരായുകയും വായ്ക്കുള്ളിൽ അവയെ പ്രവേശിപ്പിച്ച് പഠിക്കുകയും ചെയ്യാറുണ്ട്. അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നവരിൽ ഭൂരിപക്ഷവും 3 വയസ്സിന് താഴെയുള്ള കുട്ടികളാണ്.
Watch Video:
റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:
You must be logged in to post a comment.