ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരവും സങ്കീര്‍ണവുമാണ് കോളോ റെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം മലാശയ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്കരിച്ചതും പുക എല്പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.
ശസ്ത്രക്രിയ ആണ് സാധാരണ പരിഹാരമാര്‍ഗമെങ്കിലും, കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ഇടുപ്പു ഭാഗത്തെ ശസ്ത്രക്രിയ സങ്കീര്‍ണവും അതീവ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതു. അടഞ്ഞുപോകുന്ന മലദ്വാരത്തിനു പകരമായി ഒരു സമാന്തര ബഹിര്ഗമനദ്വാരം സൃഷ്ടിച്ചുകൊണ്ടുള്ള കൊളോസ്മി രീതി രോഗിക്ക് അസഹ്യമായ ദുരിതങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ രീതി ഒഴിവാക്കിക്കൊണ്ടുള്ള ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയാണ് മലാശയ ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും അനുയോജ്യവും ഫലപ്രദവും.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
You must be logged in to post a comment.