മദ്യവും കരളും; മായാ പീതാംബരൻ സംസാരിക്കുന്നു;

oneparrotnetwork > Blog > Health > മദ്യവും കരളും; മായാ പീതാംബരൻ സംസാരിക്കുന്നു;

ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്. ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം. സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം. അതുകൊണ്ട് ദിവസേന രണ്ട് പെഗ് വീതം മദ്യപിക്കുന്നത് സ്വീകാര്യമല്ല.

കരളും മദ്യപാനവും തമ്മില്‍ എന്താണ് ബന്ധം എന്നത് കാലങ്ങളായി എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണ്. കൂടാതെ ദിവസേന അല്‍പ്പം മദ്യം മാത്രം കഴിച്ചാല്‍ കരള്‍ തകരാറിലാകുമോ, ഏറ്റവും അപകടകാരിയായ മദ്യം ഇതാണ് അങ്ങനെ പല സംശയങ്ങളും മദ്യപാനത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. ലോക കരള്‍ ദിനത്തില്‍ ഇത്തരം ചില സംശയങ്ങള്‍ക ഉത്തരം കണ്ടെത്താം.

മദ്യപാനത്തിലൂടെ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം കരളിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമാന്യം നന്നായി മദ്യപിക്കുന്ന എല്ലാവരുടേയും കരളില്‍ കൊഴുപ്പ് അടിയുന്നു. തുടര്‍ന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു. ഇത് കാലക്രമേണ ലിവര്‍ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്ക് നയിക്കുന്നു. പ്രായം കൂടുതോറും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വാര്‍ധക്യത്തില്‍ ഏറുവാനുള്ള സാധ്യത കൂടുതലാണ്.

Watch video;

റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:

You must be logged in to post a comment.