ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം

oneparrotnetwork > Blog > Health > ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം

ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും.

കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് അസുഖങ്ങളുടെ ഭാഗമായും ഫാറ്റി ലിവര്‍ വരാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഭൂരിഭാഗം ആളുകള്‍ക്കും ഫാറ്റി ലിവര്‍ ലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. പലപ്പോഴും മറ്റ് കാരണങ്ങള്‍ കൊണ്ട് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുമ്പോഴാണ് ഫാറ്റി ലിവര്‍ കണ്ടെത്തുന്നത്. ഫാറ്റി ലിവറുള്ള ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായെന്നു വരില്ല.

ഡോ. മായാ പീതാംബരൻ സംസാരിക്കുന്നതു കേൾക്കാം;

You must be logged in to post a comment.