Blog

All
health
lifestyle
photography
travel

നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;

നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;

നെഞ്ചെരിച്ചിൽ , ഗ്യാസ്, ഭക്ഷനത്തിനു ശേഷം ഉണ്ടാകുന്ന അസ്വസ്തതകൾ..ഇവക്ക് സ്ഥിരമായ പരിഹാരം ഉണ്ട്. കാലം മാറുന്നത്‌ അനുസരിച്ച്‌ കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്‌. അത്‌ കൊണ്ട്‌ തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഇന്നത്തെ കാലത്ത്‌ അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ്‌ കൂടുതലും കാണുന്നത്‌..

നെഞ്ചിരിച്ചിൽ, വയറ്‌ സ്‌തംഭനം, വയറ്‌ വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ്‌ ഇന്ന്‌ കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ്‌ നെഞ്ചിരിച്ചിലെന്ന്‌ പറയുന്നത്‌. പുകവലിക്കുന്നവർ മദ്യപിക്കുന്നവര്‍ കാപ്പി, ചായ കൂടുതല്‍ കുടിക്കുന്നവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കണ്ട്‌ വരുന്നത്‌. ഭക്ഷണം...കഴിച്ചിട്ട്‌ ഉടനെ കിടന്നാല്‍ നെഞ്ചിരിച്ചിൽ ഉണ്ടാകാ0

റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:

https://www.youtube.com/watch?v=n9HQvwEuqW8

കുട്ടികൾ നാണയം വിഴുങ്ങിയാൽ എന്ത് ചെയ്യണം?

കുട്ടികൾ നാണയം വിഴുങ്ങിയാൽ എന്ത് ചെയ്യണം?

ആര്‌ വേണമെങ്കിലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. എങ്കിലും, ശിശുക്കൾക്കും നടക്കാൻ പ്രായമായ കുട്ടികൾക്കും സ്വാഭാവികമായൊരു കൗതുകവും വസ്തുക്കളെ വായ്ക്കുള്ളിലാക്കുവാനുള്ള സ്വാഭാവിക പ്രവണതയുമുണ്ട്, മുതിർന്നവരെക്കാൾ ഉയർന്ന ഭയാശങ്കയിൽ അവരെ അത് നിലനിറുത്തുന്നു.

പല സംഭവങ്ങളിലും, വിഴുങ്ങിയ പദാർത്ഥത്തെ ദഹനനാളം സംസ്‌കരിക്കുകയും, സ്വാഭാവികമായിത്തന്നെ അത് പുറത്തുപോകുകയും ചെയ്യും. എന്നാൽ ചില സംഭവങ്ങളിൽ, അന്യപദാർത്ഥം തടയപ്പെടുകയോ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയയും ചിലപ്പോൾ ആവശ്യമായിവരാം.

ശിശുക്കളും, പിച്ചനടക്കുന്ന അതുമല്ലെങ്കിൽ നടക്കുവാൻ പ്രായമായ കുഞ്ഞുങ്ങളും ചുറ്റുമുള്ള വസ്തുക്കളെ ആരായുകയും വായ്ക്കുള്ളിൽ അവയെ പ്രവേശിപ്പിച്ച് പഠിക്കുകയും ചെയ്യാറുണ്ട്. അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നവരിൽ ഭൂരിപക്ഷവും 3 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

Watch Video:

റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:

https://www.youtube.com/watch?v=FRCbE0z9DKQ
Watch the video

Raymond demerges core lifestyle business

Raymond demerges core lifestyle business
MUMBAI : Raymond Ltd said it will emerge its core lifestyle business into a separate listed entity to simplify the group structure and create investor opportunities. The new entity, Raymond Lifestyle Ltd, will bring all its existing branded textile, apparel and garment businesses under one umbrella, said Gautam Hari Singhania, Raymond’s chairman and managing director on Thursday. After the split, Raymond will retain its real estate project, land in Thane, manufacturing of shirts for business-to-business (B2B) customers, auto components, tools and hardware, along with the denim and consumer goods businesses. The Mumbai-based conglomerate also said that it has raised around 350 crore through a preferential share allotment to JK Investo Trade (India) Ltd, which is part of the promoter group firm, to pare debt of 2,777 crore. “One thing I have consistently said in the last three years is we want to create shareholder value. First thing we need to do is monetize some assets. The question I have been consistently asked is what are we doing with the land. We will do whatever we can to monetize the land," Singhania told reporters. On 9 October, the company announced selling a 20-acre land parcel in Mumbai’s Thane area to Xander-backed Virtuous Retail South Asia (VRSA) for 700 crore. It owns a total of 120 acres in the area. Raymond owns 125 acres of land in Thane and has been looking at ways to monetize the asset either through an outright sale or by developing it in a phased manner. In April last year, the company announced its entry into the real estate development business with plans to develop a 3000 unit-residential project on a 20 acre plot. “With a real estate project that has a revenue potential of around 4,500 crore, the existing company would be primarily a real estate firm," Singhania said. As part of the demerger plan, the new lifestyle firm would be listed through mirror shareholding structure, wherein every shareholder would be issued shares of the new company in the ratio of 1:1. Sanjay Bahl, group financial officer at Raymond, said infusion of net proceeds of the land sale would help the company in debt reduction, leading to better operational efficiencies. “The demerger of the lifestyle business will enable the demerged company and the resulting companies to have focussed strategy and specialization for sustained growth and the ability to attract investors for better access to capital," Bahl said. Raymond’s lifestyle business comprises around 1,500 stores across more than 600 towns and cities. Some of its leading brands include Raymond Ready to Wear, Park Avenue, ColorPlus, Parx and Raymond Made to Measure.

അപ്പെന്‍ഡിസൈറ്റിസ്; കൂടുതലറിയാ൦ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് കേൾക്കു:

അപ്പെന്‍ഡിസൈറ്റിസ്; കൂടുതലറിയാ൦ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത്  കേൾക്കു:
നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇങ്ങനെയൊരു രോഗം ഉണ്ടായെന്നു രോഗി അറിയുന്നത് കടുത്ത വേദന ആരംഭിക്കുമ്പോള്‍ ആണ്.... പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പെൻഡിക്സ്‌...ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന്‌ ഒരു മണ്ണിരയുടെ ആകൃതിയാണ്‌. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. ... അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഇതു മൂലം ഉണ്ടാകാം. എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.... റെനൈ മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് കേൾക്കാം; വീഡിയോ കാണാൻ ലിങ്ക് തുറക്കൂ; https://www.youtube.com/watch?v=TX-Mau1R2Kk

മദ്യവും കരളും; മായാ പീതാംബരൻ സംസാരിക്കുന്നു;

മദ്യവും കരളും; മായാ പീതാംബരൻ സംസാരിക്കുന്നു;
ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്. ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം. സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം. അതുകൊണ്ട് ദിവസേന രണ്ട് പെഗ് വീതം മദ്യപിക്കുന്നത് സ്വീകാര്യമല്ല. കരളും മദ്യപാനവും തമ്മില്‍ എന്താണ് ബന്ധം എന്നത് കാലങ്ങളായി എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണ്. കൂടാതെ ദിവസേന അല്‍പ്പം മദ്യം മാത്രം കഴിച്ചാല്‍ കരള്‍ തകരാറിലാകുമോ, ഏറ്റവും അപകടകാരിയായ മദ്യം ഇതാണ് അങ്ങനെ പല സംശയങ്ങളും മദ്യപാനത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. ലോക കരള്‍ ദിനത്തില്‍ ഇത്തരം ചില സംശയങ്ങള്‍ക ഉത്തരം കണ്ടെത്താം. മദ്യപാനത്തിലൂടെ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം കരളിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമാന്യം നന്നായി മദ്യപിക്കുന്ന എല്ലാവരുടേയും കരളില്‍ കൊഴുപ്പ് അടിയുന്നു. തുടര്‍ന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു. ഇത് കാലക്രമേണ ലിവര്‍ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്ക് നയിക്കുന്നു. പ്രായം കൂടുതോറും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വാര്‍ധക്യത്തില്‍ ഏറുവാനുള്ള സാധ്യത കൂടുതലാണ്. Watch video; റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം: https://www.youtube.com/watch?v=6NbOPskUBN8

ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ.. ഒളപ്പമണ്ണ പറയും ഈ കഥ!

ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ.. ഒളപ്പമണ്ണ പറയും ഈ കഥ!
മീശപിരിച്ച ഇന്ദുചൂഢനും ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളേക്ക് പോയ മൊയ്തീനും ഭയത്തിന്റെ വേലിയേറ്റങ്ങൾ മനസ്സുകളിലേക്ക് പകർന്ന ആകാശഗംഗയ്ക്കുമെല്ലാം പൊതുവായ ഒന്നുണ്ട്. കഥകളെ അതിനൊത്ത് വരച്ചെഴുതിയ ഒളപ്പമണ്ണ മനയുടെ സാന്നിധ്യം. ആറാം തമ്പുരാനിൽ തുടങ്ങി കഴിഞ്ഞ ദിവസം റിലീസായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ വരെ നിറ‍ഞ്ഞു നിൽക്കുന്ന ഒളപ്പമണ്ണ മനയ്ക്ക് മുന്നൂറ് വർഷത്തെ പഴക്കമുണ്ടെങ്കിലും ഇതിന്റെ കഥകൾക്കു നാടിന്റെ ചരിത്രത്തിനും അറ്റം കാണാത്ത പഴക്കമുണ്ട്. പാലക്കാട്ടെ വെള്ളിനേഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒളപ്പമണ്ണ മനയുടെ വിശേഷങ്ങളിലേക്ക്.. സിനിമയിലൂടെ.. സിനിമകൾക്കപ്പുറമുള്ള ഒരു ചരിത്രമാണ് […]