In
health
നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;
Posted on November 8, 2019
നെഞ്ചെരിച്ചിൽ , ഗ്യാസ്, ഭക്ഷനത്തിനു ശേഷം ഉണ്ടാകുന്ന അസ്വസ്തതകൾ..ഇവക്ക് സ്ഥിരമായ പരിഹാരം ഉണ്ട്. കാലം മാറുന്നത് അനുസരിച്ച് കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്. അത് കൊണ്ട് തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഇന്നത്തെ കാലത്ത് അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ് കൂടുതലും കാണുന്നത്..
നെഞ്ചിരിച്ചിൽ, വയറ് സ്‌തംഭനം, വയറ് വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ് ഇന്ന് കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ് കിടന്നിട്ട് ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക് കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ് നെഞ്ചിരിച്ചിലെന്ന് പറയുന്നത്. പുകവലിക്കുന്നവർ മദ്യപിക്കുന്നവര്‍ കാപ്പി, ചായ കൂടുതല്‍ കുടിക്കുന്നവര്‍ക്കാണ് നെഞ്ചിരിച്ചില്‍ കൂടുതലായി കണ്ട് വരുന്നത്. ഭക്ഷണം...കഴിച്ചിട്ട് ഉടനെ കിടന്നാല്‍ നെഞ്ചിരിച്ചിൽ ഉണ്ടാകാ0
റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:
In
health
കുട്ടികൾ നാണയം വിഴുങ്ങിയാൽ എന്ത് ചെയ്യണം?
Posted on November 8, 2019
ആര് വേണമെങ്കിലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. എങ്കിലും, ശിശുക്കൾക്കും നടക്കാൻ പ്രായമായ കുട്ടികൾക്കും സ്വാഭാവികമായൊരു കൗതുകവും വസ്തുക്കളെ വായ്ക്കുള്ളിലാക്കുവാനുള്ള സ്വാഭാവിക പ്രവണതയുമുണ്ട്, മുതിർന്നവരെക്കാൾ ഉയർന്ന ഭയാശങ്കയിൽ അവരെ അത് നിലനിറുത്തുന്നു.
പല സംഭവങ്ങളിലും, വിഴുങ്ങിയ പദാർത്ഥത്തെ ദഹനനാളം സംസ്‌കരിക്കുകയും, സ്വാഭാവികമായിത്തന്നെ അത് പുറത്തുപോകുകയും ചെയ്യും. എന്നാൽ ചില സംഭവങ്ങളിൽ, അന്യപദാർത്ഥം തടയപ്പെടുകയോ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയയും ചിലപ്പോൾ ആവശ്യമായിവരാം.
ശിശുക്കളും, പിച്ചനടക്കുന്ന അതുമല്ലെങ്കിൽ നടക്കുവാൻ പ്രായമായ കുഞ്ഞുങ്ങളും ചുറ്റുമുള്ള വസ്തുക്കളെ ആരായുകയും വായ്ക്കുള്ളിൽ അവയെ പ്രവേശിപ്പിച്ച് പഠിക്കുകയും ചെയ്യാറുണ്ട്. അന്യപദാർത്ഥങ്ങൾ വിഴുങ്ങുന്നവരിൽ ഭൂരിപക്ഷവും 3 വയസ്സിന് താഴെയുള്ള കുട്ടികളാണ്.
Watch Video:
റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം: