Blog
In
health
ഡേ കെയർ ഹെർണിയ സര്‍ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം.
Posted on January 17, 2020
ഡേ കെയർ ഹെർണിയ സര്‍ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം. ഡേ കെയർ സര്‍ജറിയുടെ പ്രത്യേകതകൾ;
* വേദന കുറവ്
* ചെറിയ മുറിവോട് കൂടി സർജറി പൂർത്തിയാക്കാം
* സർജറി ദിവസം തന്നെ ഡിസ്ചാർജ്
* ദൈനംദിന ജോലികളിലേക് എളുപ്പം പ്രവേശിക്കാം
In
health
ഹെർണിയ എന്നാൽ എന്താണ് വിശദമായി അറിയാം
Posted on January 17, 2020
അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു.
ജനിച്ച് കുറച്ച് ആഴ്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അമ്പിലിക്കല്‍ ഹെര്‍ണിയയാണ് നാഭിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഇനം. നാഭിനാളഛിദ്രത്തിന്റെ ബലക്ഷയമാണ് ഇവിടെ ഹെര്‍ണിയക്ക് കാരണമാകുന്നത്.
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഹെര്‍ണിയയാണ് ഫെമറല്‍ ഹെര്‍ണിയ. സ്ത്രീകളില്‍ ശ്രോണീനീളം കൂടുതലായതാണ് ഇതിനു കാരണം. ഫിമറല്‍ കനാലിലേക്കാണ് ഇവിടെ കുടലിറക്കമുണ്ടാകുന്നത്. ഇതും ഒരു ഗോളംപോലെ ഉയര്ന്നുനില്ക്കുന്നതായി കാണാം. ചുമയ്ക്കുമ്പോള്‍ വായു നിറയുന്നതുപോലെ ഉയര്‍ന്നുവരികയും അമര്‍ത്തുമ്പോള്‍ ഉദരത്തിന്റെ ഭാഗത്തേക്ക് അമര്‍ന്ന് പോകുകയും ചെയ്യും.
ഉദരഭിത്തിയുടെ അകല്‍ച്ചകൊണ്ട് വരുന്നതാണ് ഉദരഭിത്തിഗത ഹെര്‍ണിയ . പൊണ്ണത്തടിയാണ് ഇവിടെ പ്രധാന കാരണം. ജന്മനാ ഉണ്ടാകുന്ന ഉദരപടലഗത ഹെര്‍ണിയയുടെ കാരണം മധ്യഛദത്തിന്റെ രണ്ടു വശത്തേയും അര്‍ദ്ധഭാഗങ്ങളുടെ അപൂര്‍ണമായ വികാസമാണ്. ഈ വിടവില്‍ക്കൂടി ആമാശയം, വസ, വന്‍കുടല്‍, ചെറുകുടലില്‍ കുറച്ചു ഭാഗം എന്നിവ നെഞ്ചിന്റെ ഭാഗത്തേക്കാണ് തള്ളിവരുന്നത്.
In
health
ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം
Posted on January 17, 2020
ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും.
കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് അസുഖങ്ങളുടെ ഭാഗമായും ഫാറ്റി ലിവര്‍ വരാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഭൂരിഭാഗം ആളുകള്‍ക്കും ഫാറ്റി ലിവര്‍ ലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. പലപ്പോഴും മറ്റ് കാരണങ്ങള്‍ കൊണ്ട് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുമ്പോഴാണ് ഫാറ്റി ലിവര്‍ കണ്ടെത്തുന്നത്. ഫാറ്റി ലിവറുള്ള ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായെന്നു വരില്ല.
ഡോ. മായാ പീതാംബരൻ സംസാരിക്കുന്നതു കേൾക്കാം;
In
health
ഫിസ്റ്റുല ഫിഷർ ഇവയ്ക്കുള്ള ചികിത്സകളെ കുറിച് അറിയാം!
Posted on November 13, 2019
പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവ വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്നങ്ങളും വരുന്നു . പലപ്പോഴും അജ്ഞതയാണ് രോഗം മൂർച്ഛിക്കാൻ കാരണം . രോഗ ലക്ഷണങ്ങൾ നേരുത്തെ തിരിച്ചറിഞ്ഞ് ഇതിനുള്ള കാരണം കണ്ടെത്തി വേണ്ട വിധത്തിലുള്ള ചികിത്സ നേടിയാൽ ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളും ഈസിയായി തരണം ചെയ്യാൻ സാധിക്കും ഇതിന്റെ ചികിത്സ രീതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
In
health
പൈൽസ്നെ കുറിച് നമുക്ക് വിശദമായി അറിയാം!
Posted on November 12, 2019
മലദ്വാര സംബന്ധിയായ രോഗങ്ങളിൽ ഏറ്റവും വ്യാപകമാണ് പൈൽസ് അഥവാ മൂലക്കുരു. പേര് സൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരുന്ന കുരു പോലെ ഒന്നല്ല മൂലക്കുരു അഥവാ അർശസ്. മലദ്വാര ഭാഗത്ത് കാണുന്ന രക്തക്കുഴലിനുണ്ടാകുന്ന വീക്കം ആണ് അർശസ്. ഇത് കാലിലുണ്ടാകുന്ന വെരിക്കോസ് വെയിനിനു തുല്യമാണ്. പ്രതിവർഷം ഇന്ത്യയിൽ തന്നെ 10 മില്യനിലധികം ജനങ്ങളിൽ ഈ രോഗം ഉണ്ടാകുന്നു എന്നതാണ് വാസ്തവം. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ദ്ധ പരിശോധന നടത്തി രോഗനിർണയം നടത്തണം.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
In
health
കുട്ടികളിൽ വരുന്ന മലബന്ധത്തെ കുറിച് വിശദമായി അറിയാം!
Posted on November 12, 2019
കുട്ടികളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം വരാൻ പ്രധാന കാരണം ഭക്ഷണം തന്നെയാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാത്തതാകും, ഇതിനുള്ള കാരണം.
ചില കുട്ടികള്‍ക്ക് ടോയ്ലറ്റില് പോകാന്‍ തോന്നാറുണ്ടെങ്കിലും പിടിച്ചു നിര്‍ത്തും. ഇതും ഒരു കാരണമാണ്. വ്യായാമക്കുറവും നാരുള്ള ഭക്ഷണങ്ങളുടെ പോരായ്മയുമെല്ലാം കുട്ടികളിലെ മലബന്ധത്തിനുള്ള പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തിൽ ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് നൽകുന്നത് മലബന്ധം അകറ്റാൻ വളരെ നല്ലതാണ്. കിടക്കാന്‍ നേരവും ഒരു സ്പൂണ്‍ നെയ്യ് നൽകാൻ ശ്രമിക്കുക. ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍ക്ക് രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് മലബന്ധം അകറ്റാനാകും.
റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം;
In
health
എല്ലാ പിത്താശയ കല്ലുകൾക്കും ഓപ്പറേഷൻ ആവശ്യമില്ല!
Posted on November 12, 2019
ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്‍െറ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്‍െറ സ്ഥാനം.
പ്രധാന ധര്‍മങ്ങള്‍
ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് പിത്തരസമാണ്. കൊഴുപ്പമ്ളങ്ങളുടെ ആഗിരണത്തെ ത്വരിതപ്പെടുത്താനും കൊഴുപ്പിലലിയുന്ന ജീവകങ്ങളുടെ ആഗിരണത്തിനും പിത്തരസം അനിവാര്യമാണ്. കരളില്‍നിന്ന് മാലിന്യങ്ങളെ പുറന്തള്ളാനും പിത്തരസം സഹായിക്കും.
ഭക്ഷണവേളയില്‍ പിത്താശയം സങ്കോചിച്ച് പിത്തനാളി വഴി പിത്തരസം ചെറുകുടലിലത്തെി ഭക്ഷണവുമായി കൂടിച്ചേര്‍ന്ന് ദഹനപ്രക്രിയയില്‍ പങ്കുചേരുന്നു.
പിത്താശയത്തില്‍ കല്ല് ബാധിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് കൂടുതലാണ്. അമിതവണ്ണവും ഉയര്‍ന്ന കൊളസ്ട്രോളും ഇതിനുള്ള സാധ്യത കൂട്ടുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് പിത്താശയക്കല്ലുകള്‍ക്കുള്ള സാധ്യത കൂടുതലാണ്. ആയുര്‍വേദം കല്ലുകളെ ‘അശ്മം’ എന്നാണ് പറയുക.
കല്ലുകള്‍ രൂപപ്പെടുന്നതെങ്ങനെ?
പിത്തരസത്തിന്‍െറ 98 ശതമാനവും വെള്ളമാണ്. വെള്ളത്തിന് പുറമെ പിത്തലവണങ്ങള്‍, കൊഴുപ്പ്, ബിലിറൂബിന്‍ എന്ന വര്‍ണകം ഇവയും പിത്തരസത്തില്‍ അടങ്ങിയിട്ടുണ്ട്. പിത്താശയക്കല്ലുകള്‍ രൂപപ്പെടുന്നത് ഈ ഘടകങ്ങളില്‍ നിന്നു തന്നെയാണ്. പ്രധാനമായും കൊഴൂപ്പ്, കാല്‍സ്യം, ബിലിറൂബിന്‍ എന്നിവയില്‍ നിന്നാണ് കല്ലുകള്‍ ഉണ്ടാകുന്നത.് ആദ്യഘട്ടത്തില്‍ വെറും തരികളായി കാണപ്പെടുന്ന കല്ലുകള്‍ എണ്ണത്തില്‍ നൂറിലധികമായും കാണാറുണ്ട്.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
In
health
അപകടകരമാണ് മലാശയ അര്‍ബുദം, ഈ ലക്ഷണങ്ങളെ നിരീക്ഷിക്കൂ!
Posted on November 12, 2019
ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരവും സങ്കീര്‍ണവുമാണ് കോളോ റെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം മലാശയ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്കരിച്ചതും പുക എല്പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.
ശസ്ത്രക്രിയ ആണ് സാധാരണ പരിഹാരമാര്‍ഗമെങ്കിലും, കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ഇടുപ്പു ഭാഗത്തെ ശസ്ത്രക്രിയ സങ്കീര്‍ണവും അതീവ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതു. അടഞ്ഞുപോകുന്ന മലദ്വാരത്തിനു പകരമായി ഒരു സമാന്തര ബഹിര്ഗമനദ്വാരം സൃഷ്ടിച്ചുകൊണ്ടുള്ള കൊളോസ്മി രീതി രോഗിക്ക് അസഹ്യമായ ദുരിതങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ രീതി ഒഴിവാക്കിക്കൊണ്ടുള്ള ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയാണ് മലാശയ ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും അനുയോജ്യവും ഫലപ്രദവും.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
In
health
അപ്പെൻഡിസൈറ്റിസും പ്രതിവിധിയും!
Posted on November 12, 2019
വൻ കുടലിനോട് ചേർന്ന് കാണപ്പെടുന്ന അവയവമായ അപ്പൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പെൻഡിസൈറ്റിസ്. അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. വേദനയോടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
പ്രധാന ലക്ഷണങ്ങൾ. :
ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറിൽ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തിയായ വേദന ഉണ്ടാകും.
ചര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങളാണ്. തുടക്കത്തിലെ കാണിച്ചാൽ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരിൽ അപ്പെന്ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും.
പ്രതിരോധം. :
അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. അതേസമയം, സമീകൃത ആഹാരത്തിലൂടെയും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെയും അപ്പെന്‍ഡിസൈറ്റിസ് ഒഴിവാക്കാൻ കഴിയും.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം;
In
health
പാൻക്രിയാസിൽ സാധാരണയായി കാണുന്ന പ്രധാന അസുഖങ്ങൾ.
Posted on November 12, 2019
പാന്‍ക്രിയാസ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതെന്നോ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നോ പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാറ്റിസ് അഥവാ ആഗ്നേയഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ദഹന വ്യവസ്ഥയില്‍ ഏറ്റവും അധികം പങ്ക് വഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നട്ടെല്ലിനോട് ചേര്‍ന്ന് വയറിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രമേഹം അതികഠിനമായി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പാന്‍ക്രിയാസ് അല്പം തകരാറിലാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ദഹന പ്രക്രിയ തകരാറിലാക്കുന്നതിനുംപലപ്പോഴും പാന്‍ക്രിയാസിന്റെ തകരാര്‍ കാരണമാകുന്നുണ്ട്.
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം; വീഡിയോ കാണാൻ ലിങ്ക് തുറക്കൂ;
ശരീരത്തില്‍ എത്തുന്ന പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം എന്നിവയുടെ പ്രവര്‍ത്തനത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും വളരെയധികം പങ്ക് വഹിക്കുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്. എന്നാല്‍ ഇതിന് വീക്കം സംഭവിക്കുമ്പോള്‍ ശരീരത്തിന് പുറത്ത് അല്ലെങ്കില്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന ചില അവസ്ഥകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാസില്‍ ഉണ്ടാവുന്ന രോഗാവസ്ഥയെ പാന്‍ക്രിയാറ്റൈറ്റിസ് എന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ നോക്കാം.
കാരണങ്ങള്‍
എന്തൊക്കെയാണ് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ പ്രശ്നത്തിലാക്കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം ചികിത്സിക്കുന്നതിന്. അവ എന്തൊക്കെയെന്ന് നോക്കാം.